Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bullet Train Coach

ബു​ള്ള​റ്റ് ട്രെ​യി​ന്‍ കോ​ച്ച് നി​ര്‍​മാ​ണ പ്ലാ​ന്‍റ് സ​ജ്ജം

പ​​​​ര​​​​വൂ​​​​ര്‍: ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ല്‍ സ്വ​​​​പ്ന​​​​ങ്ങ​​​​ള്‍​ക്കു ചി​​​​റ​​​​കു ന​​​​ല്‍​കി ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​ന്‍ കോ​​​​ച്ചു​​​​ക​​​​ളു​​​​ടെ നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​നു ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ല്‍ അ​​​​ത്യാ​​​​ധു​​​​നി​​​​ക പ്ലാ​​​​ന്‍റ് സ​​​​ജ്ജ​​​​മാ​​​​യി. ഭാ​​​​ര​​​​ത് എ​​​​ര്‍​ത്ത് മൂ​​​​വേ​​​​ഴ്‌​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ലെ ‘ആ​​​​ദി​​​​ത്യ’ പ്ലാ​​​​ന്‍റി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം കേ​​​​ന്ദ്ര റെ​​​​യി​​​​ല്‍​വേ മ​​​​ന്ത്രി അ​​​​ശ്വി​​​​നി വൈ​​​​ഷ്ണ​​​​വ് നി​​​​ര്‍​വ​​​​ഹി​​​​ച്ചു. ബെ​​​​മ​​​​ലി​​​​ന്‍റെ തി​​​​പ്പ​​​​സാ​​​​ന്ദ്ര കാ​​​​മ്പ​​​​സി​​​​ലാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യി​​​​ല്‍ കോ​​​​ച്ചു​​​​ക​​​​ള്‍ നി​​​​ര്‍​മി​​​​ക്കാ​​​​നു​​​​ള്ള കേ​​​​ന്ദ്രം പ്ര​​​​വ​​​​ര്‍​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ല്‍ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ വി​​​​ക​​​​സ​​​​നം രാ​​​​ജ്യ​​​​ത്തെ ത​​​​ദ്ദേ​​​​ശീ​​​​യ എ​​​​ന്‍​ജി​​​നി​​​​യ​​​​റിം​​​​ഗ് രം​​​​ഗ​​​​ത്തെ സു​​​​പ്ര​​​​ധാ​​​​ന നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലാ​​​​ണെ​​​​ന്ന് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ല്‍ സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍​ക്കാ​​​​യി ബി-28 ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍​പ്പെ​​​​ട്ട കോ​​​​ച്ചു​​​​ക​​​​ളാ​​​​ണു പ്ലാ​​​​ന്‍റി​​​​ല്‍ നി​​​​ര്‍​മി​​​​ക്കു​​​​ന്ന​​​​ത്. ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​നു​​​​ക​​​​ളു​​​​ടെ വ​​​​ര​​​​വോ​​​​ടെ രാ​​​​ജ്യ​​​​ത്തെ പ്ര​​​​മു​​​​ഖ ന​​​​ഗ​​​​ര​​​​ങ്ങ​​​​ള്‍ ത​​​​മ്മി​​​​ലു​​​​ള്ള യാ​​​​ത്രാ​​​​സ​​​​മ​​​​യം ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​യു​​​​മെ​​​​ന്നു മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. പ​​​​ദ്ധ​​​​തി യാ​​​​ഥാ​​​​ര്‍​ഥ്യ​​​​മാ​​​​കു​​​​ന്ന​​​​തോ​​​​ടെ ചെ​​​​ന്നൈ​​​​ക്കും ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​നും ​ഇ​​​​ട​​​​യി​​​​ലു​​​​ള്ള യാ​​​​ത്രാ​​​​സ​​​​മ​​​​യം വെ​​​​റും 73 മി​​​​നി​​​​റ്റാ​​​​യി ചു​​​​രു​​​​ങ്ങും. ഇ​​​​ത് ര​​​​ണ്ട് ന​​​​ഗ​​​​ര​​​​ങ്ങ​​​​ളെ​​​​യും ഒ​​​​രൊ​​​​റ്റ സാ​​​​മ്പ​​​​ത്തി​​​​ക ഹ​​​​ബ്ബിന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മാ​​​​റ്റാ​​​​ന്‍ സ​​​​ഹാ​​​​യി​​​​ക്കും. അ​​​​ടു​​​​ത്ത വ​​​​ര്‍​ഷം മാ​​​​ര്‍​ച്ചോ​​​​ടെ ആ​​​​ദ്യ​​​​ത്തെ ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​ന്‍ പാ​​​​ള​​​​ത്തി​​​​ലി​​​​റ​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് റെ​​​​യി​​​​ല്‍​വേ​​​​യു​​​​ടെ ല​​​​ക്ഷ്യ​​​​മെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​നു​​​​ക​​​​ള്‍​ക്കു പു​​​​റ​​​മേ ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ലെ റെ​​​​യി​​​​ല്‍​വേ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് ആ​​​​ക്കം കൂ​​​​ട്ടു​​​​ന്ന നി​​​​ര​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ങ്ങ​​​​ളും ച​​​​ട​​​​ങ്ങി​​​​ലു​​​​ണ്ടാ​​​​യി. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​നെ​​​​യും മും​​​​ബൈ​​​​യെ​​​​യും ബ​​​​ന്ധി​​​​പ്പി​​​​ച്ച് വ​​​​ന്ദേ ഭാ​​​​ര​​​​ത് സ്ലീ​​​​പ്പ​​​​ര്‍ എ​​​​ക്‌​​​​സ്പ്ര​​​​സ് ഉ​​​​ട​​​​ന്‍ സ​​​​ര്‍​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കും. ഇ​​​​തി​​​​ന് പു​​​​റ​​​​മെ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​നും മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​നു​​​​മി​​​​ട​​​​യി​​​​ല്‍ പു​​​​തി​​​​യ വ​​​​ന്ദേ ഭാ​​​​ര​​​​ത് ട്രെ​​​​യി​​​​നും ഹു​​​​ബ്ബ​​​​ള്ളി​​​​യി​​​​ല്‍നി​​​​ന്ന് എ​​​​ല്‍​എ​​​​ച്ച്ബി കോ​​​​ച്ചു​​​​ക​​​​ളോ​​​​ടു​​​​കൂ​​​​ടി​​​​യ പു​​​​തി​​​​യ മെ​​​​യി​​​​ല്‍ എ​​​​ക്‌​​​​സ്പ്ര​​​​സ് സ​​​​ര്‍​വീ​​​​സും ഉ​​​​ട​​​​ന്‍ തു​​​​ട​​​​ങ്ങു​​​​മെ​​​​ന്ന് മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up